തിരുനാവായ: ഭാരതീയ വിദ്യാഭവൻ സ്കൂൾ 29ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി വിനോദ് വള്ളത്തോൾ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി മുരളീധർ കൊല്ലത്ത് മുഖ്യാതിഥിയായി. ഡോ. സുകുമാരൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. കുമാരി സുകുമാരൻ, പ്രിൻസിപ്പൽ നിർമല ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽമാരായ ബിന്ദു മേനോൻ, സജ്ന, ഉള്ളാട്ടിൽ രവീന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ് രാമകൃഷ്ണൻ, ടെന്നിസൺ മാത്യു, വേണുഗോപാൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ലീഡർ എം. ശ്രീലക്ഷ്മി നന്ദി പറഞ്ഞു. തുടർന്ന് വിവിധതലങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.