വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം

ഗുരുവായൂർ: നഗരസഭയിലെ പട്ടികജാതിക്കാരായ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. 4,13,250 രൂപ ചെലവഴിച്ച് 95 പേർക്കാണ് കട്ടിൽ നൽകുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ. സായിനാഥൻ, കൗൺസിലർമാരായ കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, ബിന്ദു പുരുഷോത്തമൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, പട്ടികജാതി വികസന ഓഫിസർ രാധാമണി, പ്രമോട്ടർമാരായ കെ.കെ. കിഷോർ കുമാർ, രമിത സുമേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.