തിരുവെങ്കിടം അടിപ്പാതക്ക് തടസ്സമില്ല

ഗുരുവായൂർ: തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്​മാൻ എൻ.കെ. അക്ബർ എം.എൽ.എയെ അറിയിച്ചു. മുഴുവൻ സാങ്കേതിക തടസ്സങ്ങളും നീക്കി പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി തിരുവനന്തപുരം അഡീഷനൽ റെയിൽവേ മാനേജറും അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ തുടർനടപടിയെടുക്കാൻ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.