വേനൽ ചൂടിൽ ആശ്വാസമായി തെരുവോര കച്ചവടക്കാർക്ക് വെള്ളക്കുപ്പിയും കുടയും

വേനൽച്ചൂടിൽ ആശ്വാസമായി തെരുവോര കച്ചവടക്കാർക്ക് വെള്ളക്കുപ്പിയും കുടയും കുന്നംകുളം: കനത്ത വേനൽച്ചൂടിൽ ആശ്വാസം പകരാൻ നഗരത്തിലെ തെരുവോര കച്ചവടക്കാർക്ക് ഷെയർ ആൻഡ്​ കെയർ ചാരിറ്റബ്​ൾ സൊസൈറ്റി സ്റ്റീൽ വാട്ടർബോട്ടിലും കുടയും വിതരണം ചെയ്തു. നൂറോളം തെരുവോര കച്ചവടക്കാർക്ക് 60,000 രൂപയാണ്​ ചെലവിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്‍റും നഗരസഭ കൗൺസിലറുമായ ലബീബ് ഹസ്സൻ നിർവഹിച്ചു. ഷമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി.എം. ബെന്നി, ജിനാഷ് തെക്കേക്കര, ഡേവിഡ് ചെറിയാൻ, എ.എം. കണ്ണൻ എന്നിവർ നേതൃത്വം നൽകി. പടം - tcckkm 6 കുന്നംകുളത്തെ തെരുവോര കച്ചവടക്കാർക്ക് ഷെയർ ആൻഡ്​ കെയർ ചാരിറ്റബ്​ൾ സൊസൈറ്റി സ്റ്റീൽ വാട്ടർബോട്ടിലും കുടയും വിതരണം ചെയ്യുന്നതിന്‍റെ ഉദ്​ഘാടനം ലെബീബ് ഹസ്സൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.