കൊണ്ടോട്ടി: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലകപ്പെട്ട ചെറുകിട വ്യാപാര വ്യവസായ മേഖലയെ ഉണര്‍ത്താന്‍ വിദ്യാർഥികള്‍ക്കും യുവജനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഐ.ടി. വിദഗ്ധന്‍ വി.പി. സുഹൈല്‍. കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ ഇ.ഡി. ക്ലബ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ലതീഫ് കാമ്പുറവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഒ.പി. വിനേഷ് അധ്യക്ഷത വഹിച്ചു. പി. ഷിജിന്‍, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, കെ.ടി. ത്വാഹിര്‍, കെ. ബസ്സാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കരകൗശല പരിശീലന പരിപാടിക്ക് പി. ഷാഹിന നേതൃത്വം നല്‍കി. പടം me kdy 3 silpasala: കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ ഇ.ഡി ക്ലബ് സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസ്സില്‍ ഐ.ടി വിദഗ്ധന്‍ വി.പി. സുഹൈല്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.