സ്വരാജ്​ റൗണ്ടിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്

തൃശൂർ: സ്വരാജ്​ റൗണ്ടിൽ കാറിടിച്ച്​ കാൽനട യാത്രികന്​ ഗുരുതര പരിക്ക്​​. വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിൽ റോഡ് മുറിച്ചുകടക്കവെ തമിഴ്​നാട്​ സ്വദേശി മുരുകനെയാണ്​ (38) കാറിടിച്ചത്​. തലക്ക്​ ഗുരുതര പരിക്കേറ്റ ഇയാളെ കൺട്രോൾ റൂം പൊലീസിന്‍റെ നിർദേശമനുസരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ മുളങ്കുന്നത്തുകാവ്​ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.