കുടിവെള്ള ക്ഷാമം: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച് ചെറുതുരുത്തി: കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഭാരതപ്പുഴയിലെ തടയണ നിറഞ്ഞുകിടക്കുമ്പോഴും പന്നിയടി, പള്ളിക്കൽ തുടങ്ങി പ്രദേശങ്ങളിൽ ഒരു മാസത്തിലേറെയായി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൈപ്ര മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഒ.യു ബഷീർ അധ്യക്ഷത വഹിച്ചു. പി.ടി തമ്പിമണി, മായ ഉദയൻ, രാധ വിശ്വനാഥൻ, ബീന രവി, ഗോപാലകൃഷ്ണൻ, ഫിറോസ് അബൂബക്കർ, ഉമർ കടവത്ത്, സൈനുദ്ദീൻ, പി.എസ് ചാമി, അബ്ബാസ് പാറക്കൽ, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു. പി. നൗഷാദ് സ്വാഗതവും പി.ആർ ബാബു നന്ദിയും പറഞ്ഞു. ചിത്രം:TCTC Ty 3 കോൺഗ്രസ് മണ്ഡലം കമ്മിറ്റി വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.