ബി.ജെ.പി കെ റെയിൽ വിരുദ്ധ പദയാത്ര ഇന്ന്​ മുതൽ

ബി.ജെ.പി കെ-റെയിൽ വിരുദ്ധ പദയാത്ര ഇന്നുമുതൽ കുന്നംകുളം: ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ നയിക്കുന്ന കെ-റെയില്‍ വിരുദ്ധ പദയാത്ര വെള്ളിയാഴ്ച കുന്നംകുളത്ത് ആരംഭിക്കുമെന്ന് ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് കെ.എസ്. രാജേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കുന്നംകുളത്ത് ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന് സമീപം സമാപിക്കും. ശനിയാഴ്ച തൃശൂരില്‍നിന്ന് ആരംഭിച്ച് വൈകീട്ട് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചെറുതുരുത്തിയിൽനിന്ന്​ 1000 പേരെ പങ്കെടുപ്പിക്കും ചെറുതുരുത്തി: വെള്ളിയാഴ്ച ആരംഭിക്കുന്ന ബി.ജെ.പി സിൽവർ ലൈൻ വിരുദ്ധ പദയാത്രക്ക്​ ചെറുതുരുത്തി മണ്ഡലത്തിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം പ്രസിഡന്‍റ്​ പി.ആർ. രാജ്കുമാർ, എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ്​ വി.സി. ഷാജി, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം എം.എ. രാജു, മണ്ഡലം സെക്രട്ടറി പി.ജി. രതീഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.