ത്രിദിന കാർഷിക പരിശീലനത്തിന് തുടക്കം

ആനക്കയം: ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ കശുമാവ് കൃഷിയെ സംബന്ധിച്ച ത്രിദിന കർഷക പരിശീലനത്തിന് തുടക്കമായി. കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റിന്‍റെ സാമ്പത്തിക സഹായത്തോടെയാണ്​ പരിശീലനം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്തഫ കുന്നത്താടി പദ്ധതി വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽ റഷീദ്, കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രഫസർ ഷഫ്ന കളരിക്കൽ എന്നിവർ സംസാരിച്ചു. കേരളത്തിൽ കശുമാവ് കൃഷിയുടെ സാധ്യതകൾ, ഉൽപാദന സാങ്കേതിക വിദ്യകൾ, നഴ്സറി പരിപാലനം, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം, തേനീച്ച വളർത്തൽ, കീടരോഗ നിയന്ത്രണം, കശുമാവിൻ തോട്ടങ്ങളിലെ ഇടവിള കൃഷി, കശുമാങ്ങയുടെ സംസ്കരണവും മൂല്യവർധന സാധ്യതകളും എന്നീ വിഷയങ്ങളിൽ പ്രവൃത്തിപരിചയം അടക്കം ഉൾപ്പെടുത്തിയാണ്​ പരിശീലനം നടത്തുന്നത്​. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 കർഷകർക്കുള്ള പരിശീലനം വെള്ളിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.