കൊണ്ടോട്ടി: മുര്‍ശിദീ ഇശല്‍ ബിശാറ കലാ സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ 'കവി പുംഗവന്‍' പട്ടം ഒ.എം. കരുവാരകുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും സമ്മാനിച്ചു. മാപ്പിളപ്പാട്ട് അതിന്റെ തനത് രീതിയില്‍ രചിക്കുന്നതിനാണ് പുരസ്കാരം. കൊണ്ടോട്ടിയില്‍ നടന്ന സംഘത്തിന്റെ പ്രഥമ വാര്‍ഷികാഘോഷത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. വെള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് രചനാ പരീക്ഷയില്‍ വിജയിച്ച 27 കവികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്ഥാന വസ്ത്രവും ചടങ്ങില്‍ വിതരണം ചെയ്തു. മാപ്പിളപ്പാട്ട് സെമിനാര്‍, കവിയരങ്ങ്, ഈരടിപ്പയറ്റ്, ഖുര്‍ആന്‍ ആസ്വാദന സദസ്സ് തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.