ഐക്കരപ്പടി കൈതക്കുണ്ട - സ്പിന്നിംഗ് മില്‍ റോഡ്​ ഉദ്​ഘാടനം

ഐക്കരപ്പടി കൈതക്കുണ്ട-സ്പിന്നിങ്​ മില്‍ റോഡ്​ ഉദ്​ഘാടനം ഐക്കരപ്പടി: ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഐക്കരപ്പടി കൈതക്കുണ്ട-സ്പിന്നിങ്​ മില്‍ റോഡ് ഗതാഗതത്തിനായി തുറന്നു. 15 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച പാത ജില്ല പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ, വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, വാര്‍ഡ് അംഗം ജസീന ആലുങ്ങല്‍, ആഷിഖ് പുത്തൂപ്പാടം, കെ.വി. മുരളീധരന്‍, റുബീന റാഫി, കെ.എം. സല്‍മാന്‍, കെ.പി.എസ്. ആബിദ് തങ്ങള്‍, പി.വി.എ. ജലീല്‍, കള്ളിയില്‍ ബാവ മാസ്റ്റര്‍, മായക്കര മൊയ്തീന്‍ കോയ, ബഷീര്‍ അത്തിക്കായി, കുഞ്ഞിമോന്‍ ഐക്കരപ്പടി, പി.കെ. ഗോവിന്ദരാജ്, പി.വി.എം. റാഫി, എച്ച്.എന്‍.ടി. നൗഷാദ്, നബീല്‍ അടുമാറി, ഷഫീഖ് ചൂരക്കായില്‍, എം. നിസാര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.