റോഡ് ഉദ്​ഘാടനം ചെയ്തു

ഇളയൂർ-ടിപ്പു സുൽത്താൻ റോഡ്​ ഉദ്​ഘാടനം ചെയ്തു കാവനൂർ: നവീകരണം പൂർത്തിയാക്കിയ ഇളയൂർ ടിപ്പുസുൽത്താൻ . ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഇസ്മായീൽ മൂത്തേടം ഉദ്​ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്തിൽനിന്ന്​ അനുവദിച്ച പത്തുലക്ഷം രൂപ ചെലവിലാണ്​ റോഡ്​ നിർമാണം പൂർത്തിയാക്കിയത്. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. വൈസ്​ പ്രസിഡന്‍റ്​ ദിവ്യ രതീഷ്​, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ഇ.പി. മുജീബ്​, ഗ്രാമപഞ്ചായത്ത് അംഗം പി.സി. ഷാഹിന, കെ. കുഞ്ഞുട്ടി, മുസ്തഫ കമാൽ, ബിച്ചാപ്പു ഏലിയാപറമ്പ്, പി.ടി. അബു, അബ്ബാസ് മാസ്റ്റർ, അബ്ദുറഹ്മാൻ ഹാജി, എം.പി. ഉമ്മർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.