ഗണിതശാസ്ത്ര വാരാചരണത്തിന് തുടക്കമായി

ഗണിതശാസ്ത്ര വാരാചരണത്തിന് തുടക്കമായി അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ അന്താരാഷ്ട്ര ​ഗണിതശാസ്ത്ര വാരാചരണത്തിന് തുടക്കമായി. കോളജിലെ ഗണിതശാസ്ത്ര വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഗണിതശാസ്ത്ര വാരാചരണം സംഘടിപ്പിക്കുന്നത്. മാർച്ച് 14 പൈ ദിനത്തിൽ തുടക്കം കുറിച്ച ആഘോഷപരിപാടികൾ കോഴിക്കോട് സർവകലാശാല ​ഗണിതശാസ്ത്ര പഠന ബോർഡ് മുൻ ചെയർമാൻ ഡോ. വി. രാജേന്ദ്രൻ ഉ​ദ്ഘാടനം ചെയ്തു. ​ ഗണിതശാസ്ത്ര വിഭാ​ഗം വിദ്യാർഥിനി റിയ ഷെറിൻ പൈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. വാരാചരണ ഭാഗമായി പ്രബന്ധാവതരണം, ക്വിസ് മത്സരം, ​ഗണിതശാസ്ത്ര പ്രദർശനം എന്നിവ നടക്കും. പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ്, ​ഗണിതശാസ്ത്രവിഭാ​ഗം മേധാവി ഡോ. കെ. ഫസീല, ഡോ. ജി. സജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.