ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്​പോർട്​സ്​ അക്കാദമി തുടങ്ങി

ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്​പോർട്​സ്​ അക്കാദമി തുടങ്ങി പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി കേരള താരം ഫിറോസ്‌ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്​പോർട്​സ്​, ഗെയിംസ്​ മേഖലകളിൽ മികച്ച്​ നിൽക്കുന്ന കുട്ടികളെ കണ്ടെത്തി തീവ്ര പരിശീലനം നൽകുകയാണ്​ സ്​പോർട്​സ്​ അക്കാദമി ലക്ഷ്യമിടുന്നത്​. ഓരോ ഇനങ്ങളിലും പ്രഗല്​ഭരായ പരിശീലകരുടെ സേവനം ഉറപ്പു വരുത്തും. പി.ടി.എ പ്രസിഡന്‍റ്​ അബ്ദുല്ല പാലൂരാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.എം. ഷൈനി മാത്യു മുഖ്യപ്രഭാഷണം നടത്തി. വി. രാജേഷ്‌ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സി. മുഹമ്മദ് ഇബ്രാഹിം, എ. ബീന, കെ. മാലിനി, കെ.എച്ച്. ശശികല, എം. ജഹാംഗീർ യൂസുഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. വേലായുധൻ സ്വാഗതവും സി.എം. മിസ്ഹബ് നന്ദിയും പറഞ്ഞു. പടം me pnkd 2 sports academy പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് അക്കാദമി കേരള സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം ഫിറോസ്‌ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.