ഹൈടെക്ക് ഗ്രന്ഥാലയം ആരംഭിച്ചു

ഹൈടെക് ഗ്രന്ഥാലയം ആരംഭിച്ചു വാഴക്കാട്: ജീവിതം തന്നെ മാനവ സേവനത്തിന് വിനിയോഗിച്ച കർമയോഗിയായിരുന്നു എം.പി. അബ്ദുല്ലയെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രമുഖ ഗാന്ധിയനും വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും മുൻനിര പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എം.പി. അബ്ദുല്ലയുടെ സ്മരണക്കായി ചെറുവട്ടൂർ എം.ഐ.എ.എം യു.പി സ്കൂളിൽ സ്ഥാപിച്ച എം.പി. അബ്ദുല്ല സ്മാരക ഹൈടെക് ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മലയിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുൽ അലി, കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുനിത ടീച്ചർ, ഗ്രാമപഞ്ചായത്തംഗം ജമീല യൂസുഫ്, പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ, കെ.എം.എ. റഹ്മാൻ, പി.ടി.എ പ്രസിഡന്‍റ്​ നൗഷാദ്, മുഹമ്മദ് സഗീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വസന്തകുമാരി, എം.പി. സൈനബ എന്നിവർ സംസാരിച്ചു. ചിത്രം:me granthalayam ചെറുവട്ടൂർ എം.ഐ.എ.എം യു.പി സ്കൂളിൽ സ്ഥാപിച്ച എം.പി. അബ്ദുല്ല സ്മാരക ഹൈടെക് ഗ്രന്ഥാലയം സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.