ലൈഫ്​ ഭവന പദ്ധതി അർഹരെ ഒഴിവാക്കിയതിനെതിരെ നഗരസഭ അപ്പീൽ നൽകും

ലൈഫ്​ ഭവന പദ്ധതി അർഹരെ ഒഴിവാക്കിയതിനെതിരെ നഗരസഭ അപ്പീൽ നൽകും മഞ്ചേരി: പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയിൽനിന്ന്​ അർഹരായവരെ ഒഴിവാക്കിയതിനെതിരെ നഗരസഭ കലക്ടർക്ക് അപ്പീൽ നൽകും. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗമാണ്​ തീരുമാനമെടുത്തത്​. 298 പേരുടെ കരട് ഗുണഭോക്തൃ പട്ടിക തയാറാക്കിയതിൽ സംസ്ഥാന മിഷൻ പരിശോധന നടത്തിയതിൽ 219 പേർ ആയി ചുരുങ്ങി. നഗരസഭയിൽനിന്ന് അർഹത പരിശോധന നടത്തിയതിൽ 240 പേർ ഉൾപ്പെട്ടിരുന്നു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഭൂമിയുള്ളവർ, അഞ്ച് സെന്‍റിൽ കൂടുതൽ ഭൂമിയുള്ളവർ, ഭൂമി ഇല്ലാത്തവരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷിക്കാത്തവർക്ക്​ ഇനി അവസരം നൽകണമെന്നും നഗരസഭ ആവശ്യപ്പെട്ടു. ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.