കേരള ബജറ്റ്: മുസ്​ലിം സമുദായത്തെ അവഗണിച്ചത് കടുത്ത അനീതി -കെ.എൻ.എം

കേരള ബജറ്റ്: മുസ്​ലിങ്ങളെ അവഗണിച്ചത് കടുത്ത അനീതി -കെ.എൻ.എം മഞ്ചേരി: സംസ്ഥാന ബജറ്റിൽ മുസ്​ലിം സമുദായത്തെ പാടെ അവഗണിച്ചത്​ കടുത്ത അനീതിയാണെന്ന്​ കെ.എൻ.എം മർക്കസുദഅ്​വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മുസ്​ലിം പുരോഗതിക്ക്​ വേണ്ട പദ്ധതികളൊന്നും ബജറ്റിൽ ഇല്ലാത്തതിന്​ നീതീകരണമില്ല. മുസ്​ലിം വിദ്യാർഥികളുടെ സ്​കോളർഷിപ്പുകൾ പുനഃസ്ഥാപിക്കാൻ ബജറ്റിൽ നടപടിയില്ല. ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിലടക്കം പിന്നാക്ക ന്യൂനപക്ഷ സമുദായത്തിന് അർഹമായ പങ്കാളിത്തം ഉറപ്പാക്കാൻ ബജറ്റിൽ വിഹിതം ഉൾക്കൊള്ളിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. റമദാൻ കാല പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതികൾ എന്നിവക്ക് സമ്മേളനം രൂപം നൽകി. കെ.പി. സകരിയ്യ, എൻ.എം. അബ്ദുൽ ജലീൽ, കെ. അബൂബക്കർ മൗലവി, സി. മമ്മു കോട്ടക്കൽ, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, കെ.പി. അബ്ദുറഹ്മാൻ സുല്ലമി, ഡോ. ജാബിർ അമാനി, അബ്ദുൽ ലതീഫ് കരുമ്പിലാക്കൽ, പി.പി. ഖാലിദ്, സി. അബ്ദുല്ലത്തീഫ്, എൻജിനിയർ സൈതലവി, ഇസ്മായിൽ കരിയാട്, എം.ടി. മനാഫ്, ഡോ. ഐ.പി. അബ്ദുസലാം, പി. സുഹൈൽ സാബിർ, ഡോ. അനസ് കടലുണ്ടി, ഫൈസൽ നന്മണ്ട, മൊയ്തീൻ സുല്ലമി കുഴിപ്പുറം എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സി.സി. ശക്കീർ ഫാറൂഖി, പി.ടി. അബ്ദുൽ മജീദ് സുല്ലമി, കാസിം മാസ്റ്റർ, സലീം അസ്ഹരി, ആബിദ് മദനി, ഡോ. യു.പി. യഹ്യാഖാൻ, ഉബൈദുല്ല മാസ്റ്റർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.