കാവനൂരിൽ ഫർണിച്ചർ ഷെഡ് കത്തിനശിച്ചു

കാവനൂരിൽ ഫർണിച്ചർ ഷെഡ് കത്തിനശിച്ചു കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്തിലെ ഇരുവേറ്റിയിൽ ഫർണിച്ചർ ഷെഡ് കത്തിനശിച്ചു. മുല്ലങ്ങൽ അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള ഷെഡിനാണ് ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചോടെ തീ പിടിച്ചത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന്​ മഞ്ചേരി അഗ്നിരക്ഷ സേന നിലയത്തിലെ ഉദ്യോഗസ്ഥരെത്തിയാണ്​ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്​. ഉണങ്ങിയ മരങ്ങളായിരുന്നു ഷെഡിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നും ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷ സേനക്ക്​ ഒപ്പം പ്രദേശവാസികളുടെ കൃത്യമായ ഇടപെടലാണ് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാൻ സഹായിച്ചത്​. മഞ്ചേരി ഫയർ ഓഫിസർ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തിൽ സി. ജംഷാദ്, വി.യു. റുമേഷ്, കെ.സി. കൃഷ്ണകുമാർ, പി. ഇല്യാസ്, സി. ഷൈജു, കെ. അഷ്റഫ്, കെ. അബ്ദുൾസത്താർ, പി. ഗണേഷ് കുമാർ, ജംഷീർ, ആബിദ്, മുഹമ്മദ് തൃപ്പനച്ചി എന്നിവർ ചേർന്നാണ്​ തീയണച്ചത്​. ഫോട്ടോ :തീപിടിത്തത്തിൽ കത്തിനശിച്ച ഫർണിച്ചർ ഷെഡ് ഫോട്ടോ: ME ARKD KAVANUR FIRE 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.