വിദ്യാർഥിയെ മർദിച്ചെന്ന്​ പരാതി

തൃശൂര്‍: എല്‍ത്തുരുത്ത് സെന്‍റ്​ അലോഷ്യസ് കോളജില്‍ വിദ്യാർഥിയെ റാഗ്​ ചെയ്ത്​ മർദിച്ചെന്ന്​ പരാതി. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർഥിയുമായ ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാർഥികള്‍ സംഘം ചേര്‍ന്ന് മർദിച്ചതായി പറയുന്നത്. ആദില്‍ ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും മർദനമേറ്റതിന്‍റെ പാടുകളുണ്ട്. വെസ്റ്റ് പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഫോട്ടോ: tct_adhil മർദനമേറ്റ ആദിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.