എടയൂർ: വിഷ്ണു ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ആന അകമ്പടിയായി. പഞ്ചവാദ്യവും അരങ്ങേറി. ഉച്ചക്ക് ഋഷിപുത്തൂർ ശിവക്ഷേത്ര പരിസരത്തുനിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് രാത്രി വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. വിവിധ ദേശങ്ങളിൽനിന്നുള്ള വരവുകളും ഒപ്പം ചേർന്നു. പൂതൻ, തിറ, കാള, നാടൻ കലാരൂപങ്ങൾ എന്നിവ വരവുകളെ വർണാഭമാക്കി. രാത്രി തിരുമാന്ധാംകുന്നിലമ്മക്ക് കളമെഴുതി. ആലങ്കോട് സന്തോഷും ഗിരീഷും ഇരട്ടത്തായമ്പക അവതരിപ്പിച്ചു. പൂജക്ക് രാമൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ഫോട്ടോ : എടയൂർ പൂരം ആഘോഷത്തോടനുബന്ധിച്ച് രാവിലെ നടന്ന കാഴ്ചശീവേലി MP VNCY 5 Edayoor Pooram.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.