എടക്കര: എടക്കരയിലും പോത്തുകല്ലിലും ജലാശയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പോത്തുകല്ലില്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാമില്‍ ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്‍റെ ഭാഗമായാണ് ജലാശയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കുളങ്ങള്‍, തടാകങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയ ജലാശയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ വനിത തൊഴിലാളികളെ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ശാന്തിഗ്രാമില്‍ നടന്ന പരിപാടി പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിദ്യാരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷാജി ജോണ്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ തങ്ക കൃഷ്ണ, എം.എ. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ പാക്കട, മിനി വെട്ടിക്കുഴ എന്നിവര്‍ സംസാരിച്ചു. എടക്കര ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. ആയിശക്കുട്ടി, സിന്ധു പ്രകാശ്, അഫീഫ് റഹ്മാന്‍, അമീര്‍ അജുവദ്, ഷാരിഖ് മൂര്‍ഖന്‍, പ്രകാശ് മുപ്പിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.