വണ്ടൂർ: പോരൂർ കാരപ്പുറം ന്യൂ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് തെന്നാടൻ ഫായിസ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി. അൻവർ, കെ. വിജീഷ്, ക്ലബ് സെക്രട്ടറി പി. ആസിഫ്, കെ. ദാസൻ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് വണ്ടൂർ: പോരൂർ പൂത്രക്കോവ് ഹരിശ്രീ വായനശാലയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജി.എൽ.പി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പരിപാടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ജയപ്രകാശ് ഉദ്ഘാടനം ചെയതു. സൈകോളജിസ്റ്റ് കെ.ടി. ശ്രുതിയുടെ ആഭിമുഖ്യത്തിലാണ് കുട്ടികൾക്കുള്ള പ്രത്യേക പഠന പരിശീലന ക്ലാസ് നടത്തിയത്. വായനശാല പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.പി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് സിജേഷ്, പി. അജീഷ്, കെ. പുഷ്പവല്ലി, കെ. നളിനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.