ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് അമരമ്പലത്ത് തുടക്കം

പൂക്കോട്ടുംപാടം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അന്തർദേശീയ വനിത ദിനത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് അമരമ്പലത്തും തുടക്കമായി. മാർച്ച് ഏഴു മുതൽ 13 വരെ ഐകോണിക്ക് വീക്ക് ഓഫ് ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് എന്ന പേരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംരക്ഷണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പുതിയകളം ചെറായി തോട് വൃത്തിയാക്കി ഭൂവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വനിത തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. തോടുകൾക്കുപുറമെ പഞ്ചായത്തിലെ വിവിധ കുളങ്ങൾ, നീർചാലുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കി ജലസംരക്ഷണം ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത രാജു അധ‍്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ടി.പി. പ്രസാദ്, രാകേഷ് തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജു, പഞ്ചായത്ത് അംഗം അരിമ്പ്ര വിലാസിനി, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm1 അമരമ്പലത്ത് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ തുടക്കം കുറിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.