കുടുംബ സഹായ സമിതി രൂപവത്​കരിച്ചു

കാളികാവ്: പൂങ്ങോട് കൊട്ടേപാടം സമീർ എന്ന നാണിയുടെ അകാലമരണത്തെ തുടർന്ന് അനാഥമായ കുടുംബത്തെ സഹായിക്കാൻ സഹായ സമിതി രൂപവത്കരിച്ചു. ഭാര്യയും മൂന്ന് പിഞ്ചുകുട്ടികളുമടങ്ങുന്ന സമീറിന് വീടിന്‍റെ ബാധ്യത അടക്കം പത്തുലക്ഷം രൂപയുടെ മുകളിൽ കടബാധ്യതയുണ്ട്. കാളികാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 50,000 രൂപ സംഭാവന ചെയ്ത് സഹായ സമിതിയുടെ പ്രവർത്തനോദ്ഘാടനം പൂങ്ങോട് അങ്ങാടിയിൽ നടന്നു. ബ്ലോക്ക് അംഗം എ.കെ. മുഹമ്മദലി, ജോജി കെ. അലക്സ്, ഐ. മുജീബ്, നവാഫ്, ഷറഫുദ്ദീൻ, നുളൈർ കുട്ടിമാൻ, മനാഫ് പറമ്പത്ത് എന്നിവർ പങ്കെടുത്തു. പൂളക്കൽ അബ്ദുൽ കരിം അധ്യക്ഷത വഹിച്ചു. ഷിജിമോൾ, എം.കെ. ബഷീർ സഖാഫി, പി. ഇബ്രാഹിം, കരിംഹാജി, കുറ്റീരി റിയാസ് ബാബു എന്നിവർ സംസാരിച്ചു. എൻ. സവാദ് സ്വാഗതവും പി. അബ്ദുല്ല അൻസാരി നന്ദിയും പറഞ്ഞു. പൂളക്കൽ അബ്ദുൽ കരീം (ചെയർ.) എം.കെ. ബഷീർ സഖാഫി (കൺ.), എൻ. സവാദ് (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. Photo കോട്ടേപാടം സമീർ (നാണി) കുടുംബ സഹായ സമിതിക്ക് കാളികാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സഹായധനം ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.