മൂതൃക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

മൂതൃക്കുന്ന് ഭഗവതി ക്ഷേ​ത്രോത്സവം കൊടിയേറി മഞ്ചേരി: ശ്രീ . ഉത്സവ ചടങ്ങുകൾക്ക് പുറമെ എട്ടുദിവസവും വൈകീട്ട് കലാവിരുന്നും അരങ്ങേറുമെന്ന് പൂരാഘോഷ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികൾ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാത്രി ഏഴിന് കോട്ടക്കൽ നന്ദകുമാരൻ നായരും ആതിര നന്ദനും അവതരിപ്പിച്ച സന്താനഗോപാലം കഥകളി അരങ്ങേറി. ‍ഞായറാഴ്ച ശ്രീലക്ഷ്മി നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തോത്സവം നടക്കും. ചാക്യാർകൂത്ത്, കാദംബരി നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, ഭഗവതിയുടെ തിരുവെഴുന്നള്ളത്ത് എന്നിവ നടക്കും. 18ന് ഉത്രാറാട്ടോടെ പൂരത്തിന് സമാപനമാകും. വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അന്നദാനം ഒരുക്കിയതായും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പ്രസിഡൻറ് അനിൽകുമാർ ഹിൽട്ടൺ, സെക്രട്ടറി കെ.സി. മാധവൻ, സജിത്ത് കോലോട്ട്, കെ.സി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.