കാളികാവ്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറൽ ബോഡി യോഗവും ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനവും നടത്തി. ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിനോദ് പി. മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ഷഫീഫ് കടവത്ത്, കെ.വി. ഹരീഷ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ് എറമ്പത്ത് കരീം അധ്യക്ഷത വഹിച്ചു. സി. ഷൗക്കത്ത്, എം. ഹംസ ഹാജി, സി. ഫൈസൽ, ഇ.കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എറമ്പത്ത് കരീം (പ്രസി), ജംഷീർ പുന്നക്കാടൻ (ജന. സെക്ര), കെ.വി. ഹരീഷ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.