മീഡിയാ വണ്‍ സംപ്രേക്ഷണ വിലക്ക്: പ്രതിഷേധ ഐക്യദാര്‍ഢ്യ സദസ്സ്

മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക്: പ്രതിഷേധ ഐക്യദാര്‍ഢ്യ സദസ്സ് നിലമ്പൂർ: മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ നിലമ്പൂരിൽ ഫോറം ഫോര്‍ മീഡിയ ഫ്രീഡം പ്രതിഷേധ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലൊളി മഹ്ബൂബ് ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് ഡോ. കെ.എ. വഹാബ് അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ പ്രതിനിധി അന്‍ഫാല്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഹംസ കുരിക്കള്‍, കെ.ആര്‍.സി. നിലമ്പൂര്‍, രാമചന്ദ്രന്‍, അഡ്വ. മുഹമ്മദലി, തോമസ്‌കുട്ടി ചാലിയാര്‍, മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, മാത്യു കാരാംവേലി, ജമാലുദ്ദീൻ, വല്‍സല നിലമ്പൂര്‍, അഖിൽ അന്‍സാരി, സക്കീര്‍ ഹുസൈന്‍, രാംമോഹന്‍, അനീസുദ്ദീൻ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എം.ആര്‍. രവിയുടെ ചിത്ര രചനാവിഷ്‌കാരവും അരങ്ങേറി. Nilambur photo-1- Media- മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ നിലമ്പൂരിൽ ഫോറം ഫോര്‍ മീഡിയ ഫ്രീഡം നടത്തിയ പ്രതിഷേധ ഐക്യദാര്‍ഢ്യ സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് പാലൊളി മഹ്ബൂബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.