പൂക്കോട്ടൂര്‍: ബ്ലോക്ക്തല ക്ഷീര കര്‍ഷക സംഗമം പൂക്കോട്ടൂരില്‍ നടന്നു. ക്ഷീര വികസന വകുപ്പ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ഡെയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീര കർഷകരെ ആദരിക്കല്‍, സമ്മാന വിതരണം തുടങ്ങിയ പരിപാടികള്‍ സംഗമത്തിന്‍റെ ഭാഗമായി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റെജുല പെലതൊടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ മെഹനാസ്, അംഗങ്ങളായ ബഷീര്‍, റാബിയ, സുബൈദ, പ്രകാശന്‍ നീണ്ടാരത്തില്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ബൈജു, സത്യന്‍ പൂക്കോട്ടൂര്‍, കെ.പി. ഉണ്ണീതു ഹാജി, ഊര്‍മിള കുമാരി, ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു. me kdy 6 sangamam: പൂക്കോട്ടൂരില്‍ നടന്ന ബ്ലോക്ക്തല ക്ഷീര കര്‍ഷക സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.