പൂക്കോട്ടൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പഠനം എളുപ്പമാക്കാന്‍ പ്രത്യേക പദ്ധതിയുമായി പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോര്‍ണര്‍ പി.ടി.എ എന്ന പ്രത്യേക പദ്ധതിയാണ് ഇതിന് ആവിഷ്കരിച്ചിരിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് കുട്ടികള്‍ക്കൊപ്പമിരുന്ന് ചര്‍ച്ചയിലൂടെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതാണ് പദ്ധതി. ഓരോ പ്രദേശങ്ങളിലും ചെറുസംഘങ്ങളായി ഇത്തരത്തില്‍ പഠന പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഓരോ വിഷയത്തിന്റെയും സമഗ്രമായ ചര്‍ച്ചക്കു പുറമെ ഗ്രൂപ് പഠനം കൂടുതല്‍ ഗുണം ചെയ്യുന്നതാണെന്ന് അധ്യാപകര്‍ പറയുന്നു. പഠനത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധയും ഇതുവഴി ലഭിക്കുന്നു. ആദ്യ കോര്‍ണര്‍ പി.ടി.എ വള്ളുവമ്പ്രത്ത് മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിയുടെ വീട്ടില്‍ നടന്നു. me kdy 4 pta: എസ്.എസ്.എല്‍.സി പരീക്ഷക്കൊരുങ്ങുന്ന പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കോര്‍ണര്‍ പി.ടി.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.