ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിക്കാന്‍ കുവൈത്ത് രാജ്ഞി കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി: നിര്‍ധന രോഗികള്‍ക്ക് തണലാകുന്ന കൊണ്ടോട്ടി മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിക്കാന്‍ രാജകീയ അതിഥിയെത്തി. കുവൈത്ത് രാജ്ഞി മറിയം അല്‍ ഖൈർ അല്‍ സബാഹാണ് ശനിയാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയിലെത്തിയത്. കേന്ദ്രത്തിന്റെ ജനകീയ പ്രവര്‍ത്തന മാതൃക അവര്‍ ചോദിച്ചറിഞ്ഞു. ഡെന്‍മാര്‍ക്ക് ഹംസാത്ത് സമാഹ് ഫൗണ്ടര്‍ അബ്ദുല്‍ ഫഫീസ് ഇഖ്ബാരിയ, പ്രസിഡന്റ് ഡോ. ഫാത്തിമ ഇഖ്ബാരിയ എന്നിവരും രാജ്ഞിക്ക്​ ഒപ്പമുണ്ടായിരുന്നു. പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ല മന്‍ഹാം സ്ഥാപനത്തെ പരിചയപ്പെടുത്തി. ടി.വി. ഇബ്രാഹീം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ സി.ടി. ഫാത്തിമത്ത് സുഹറാബി, കെ. മുഹമ്മദ് ഈസ, അമാനത്ത് ഫൈസി, പി.വി. മൂസ, പി.വി. മുഹമ്മദലി, എം. അബൂബക്കര്‍ ഹാജി, കെ.പി. ബാപ്പു ഹാജി, പി.വി. ഹസന്‍ സിദ്ദീഖ് ബാബു, സി.ടി. മുഹമ്മദ്, പി.വി. ലത്തീഫ്, അഷ്‌റഫ് മടാന്‍, പി.വി. അഹമ്മദ് സാജു, കെ.എ. സഗീര്‍ എന്നിവര്‍ പങ്കെടുത്തു. m3 kdy 3 queen: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിക്കാന്‍ കുവൈത്ത് രാജ്ഞി മറിയം അല്‍ ഖൈർ അല്‍ സബാഹ് എത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.