ഇശലോരം പഠനയാത്ര

കൊണ്ടോട്ടി: മാപ്പിള കലകളെക്കുറിച്ച്​ അടുത്തറിയാന്‍ ഐക്കരപ്പടി മര്‍കസ് പബ്ലിക് സ്കൂള്‍ വിദ്യാർഥികള്‍ കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലെത്തി. ഇശലോരം എന്ന പേരിലായിരുന്നു പഠനയാത്ര. അക്കാദമി ഹാളില്‍ നടന്ന ക്ലാസ് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് ഗവേഷകനും കവിയും പഠന പരിശീലകനുമായ അശ്റഫ് പുന്നത്ത് ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ എ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.കെ. ഹൈദ്രൂസ് ജൗഹരി, സി.എസ്. സീനത്ത്, സി.കെ. ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ മാപ്പിളപ്പാട്ട്​ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.