കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വക കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി സ്കൂളിന് പുതിയ കെട്ടിടമായി. ഭാരതീയ വിമാനത്താവള അതോറിറ്റിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതി പ്രകാരമാണ് കെട്ടിടം നിർമിച്ചത്. 31 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ 29 വര്‍ഷമായി പ്രവര്‍ത്തിച്ച് സ്ഥലം മാറിപ്പോകുന്ന അധ്യാപകന്‍ കെ.സി. ഇബ്രാഹിമിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. അബ്ദു റഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അഷറഫ് മടാന്‍, മിനിമോള്‍, റംല കൊടവണ്ടി, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍ പി.പി. റഹ്‌മത്തുല്ല, അനുപമ, എസ്.എം.സി ചെയര്‍മാന്‍ നൗഷാദ് ചുള്ളിയന്‍, ചുക്കാന്‍ ചെറിയോന്‍, മഠത്തില്‍ മുഹമ്മദ് കുട്ടി, ലക്ഷ്മണന്‍, ഫൈസല്‍ ആലുങ്ങല്‍, പി.പി. മിക്താദ്, വി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. me kdy 3 school: കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി സ്കൂളിന് വിമാനത്താവള അതോറിറ്റി നിർമിച്ച കെട്ടിടം ഡയറക്ടര്‍ ആര്‍. മഹാലിംഗം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.