ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം മഞ്ചേരി: 2021-22 വർഷത്തെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ രണ്ടാം വാർഡിൽ ഒന്നര ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന . ചെയർപേഴ്‌സൻ വി.എം. സുബൈദ വിത്ത് പാകി ഉദ്ഘാടനം നിർവഹിച്ചു. വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കണമെന്നും അതിനാവശ്യമായ സഹായം നൽകാൻ നഗരസഭ സന്നദ്ധമാണെന്നും ചെയർപേഴ്‌സൻ പറഞ്ഞു. സ്ഥിരം സമിതി ചെയർപേഴ്‌സൻ വല്ലാഞ്ചിറ ഫാത്തിമ, കൗൺസിലർമാരായ എൻ.കെ. ഖൈറുന്നീസ, മേച്ചേരി ഹുസൈൻ ഹാജി, കുടുംബശ്രീ എ.ഡി.എസ് സീനത്ത് പാലാൻതൊടി, ആശ വർക്കർ സുബൈദ, മഞ്ചേരി മുനിസിപ്പൽ തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ജുനൈസ്, ആരിഫ് എന്നിവർ സംസാരിച്ചു. ഉമ്മത്തൂർ അലവി, യു.ടി. സുലൈമാൻ, തറമണ്ണിൽ കുഞ്ഞാപ്പു ഹാജി, മേച്ചേരി ബാബു, റഫീഖ് മേച്ചേരി, എൻ.കെ. അഹ്മദ്‌ സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു. me krishi: മഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ ഒന്നര ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷി ചെയർപേഴ്‌സൻ വി.എം. സുബൈദ വിത്ത് പാകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.