വഴിയോര കച്ചവട തൊഴിലാളി യൂനിയൻ കലക്ടറേറ്റ് ധർണ

മലപ്പുറം: വഴിയോര കച്ചവട തൊഴിൽ സംരക്ഷണ- നിയന്ത്രണ നിയമം എല്ലായിടത്തും നടപ്പാക്കുക, ചില്ലറ കച്ചവട മേഖലയിൽനിന്ന് കുത്തകകളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം വി.പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. പി.വി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം. ബാപ്പുട്ടി, വി.എം. ഷാജി, ടി.ടി. ഹനീഫ, കെ. മോഹനൻ, പി.എച്ച്. കബീർ, പി.വി. ഹാജറ, സി. കുഞ്ഞിമുഹമ്മദ്, ഹനീഫ തലക്കാട്, വി.കെ. കുമാരൻ, എൻ.എം. ബഷീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.