മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സചെലവിനും ഗൈനക്കോളജിസ്റ്റ് നഷ്ടപരിഹാരവും ചികിത്സചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്‍റും പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടത്. അല്ലാത്തപക്ഷം തുക നല്‍കുന്നതുവരെ 12 ശതമാനം പലിശ നല്‍കുന്നതിനും ഉത്തരവിട്ടു. പാന്‍ക്രിയാസിന് ശസ്ത്രക്രിയ നടത്തിയിരിക്കെ ഗര്‍ഭധാരണവും പ്രസവവും അപകടകരമാണെന്ന് നിർദേശിച്ചതിനാല്‍ ഗര്‍ഭം ഒഴിവാക്കാനും ഭാവിയില്‍ ഗര്‍ഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്താനാണ് പരാതിക്കാരി ഡോക്ടറെ സമീപിച്ചത്. വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ അറിയിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഗര്‍ഭധാരണം ശസ്ത്രക്രിയയിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയക്ക് ശേഷം രണ്ടു തവണ അടിവയര്‍ വേദനയുമായി ഡോക്ടറെ സമീപിച്ചപ്പോഴും കാരണം കണ്ടെത്താനോ ചികത്സ നല്‍കാനോ ഡോക്ടര്‍ക്കായില്ല. പാന്‍ക്രിയാസിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ നിർദേശിച്ച പ്രകാരമാണ് ഗര്‍ഭാവസ്ഥ ഒഴിവാക്കാൻ ഗൈനക്കോളജിസ്റ്റായ ഡോക്ടറെ പരാതിക്കാരി സമീപിച്ചത്. എന്നാല്‍, ശസ്ത്രക്രിയ ആവശ്യമായി വന്ന സാഹചര്യത്തിനനുസരിച്ച് മതിയായ ശ്രദ്ധയോടെ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ വീഴ്ച വരുത്തിയതിനാലാണ് കമീഷന്‍ നഷ്ടപരിഹാരം വിധിച്ചത്. കുട്ടിയുടേയും അമ്മയുടേയും ജീവന്‍ പോലും അപകടത്തിലാണെന്ന കാരണത്താല്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉണ്ടായിരിക്കേണ്ട ശ്രദ്ധയും സേവനവും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.