കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ചും ധർണയും പഴഞ്ഞി: വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള ജനദ്രോഹ നടപടിയിൽനിന്ന്​ സർക്കാർ പിന്മാറണമെന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാർച്ച് ജില്ല കമ്മിറ്റി അംഗം ടി.എം. അക്ബർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം സെക്രട്ടറി ആഷിക് മാനംകണ്ടം അധ്യക്ഷത വഹിച്ചു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ കെ.എം. റഫീഖ്, സെക്രട്ടറി യു.വൈ. റഹീം, പി.എസ്. അഫ്സൽ, എ.കെ. റംഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.