കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു

blurb: ആർക്കും പരിക്കില്ല നിലമ്പൂർ: കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ 8.40ന് നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. ഊട്ടിയിൽനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും പെരിന്തൽമണ്ണ ഭാഗത്തുനിന്ന് മുണ്ടേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. കെ.എസ്.ആർ.ടി.സിയിലെ യാത്രകാരെ ഡിപ്പാർട്ട്മെന്‍റിന്‍റെ മറ്റൊരു ബസിൽ കയറ്റി വിട്ടു. സ്വകാര്യ ബസിന്‍റെ മുന്നിലെ ചില്ല് തകർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.