എടക്കര: കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അമ്പതുകളിലെ നാടക മുന്നേറ്റത്തിന് കിഴക്കന്‍ ഏറനാടിനെ അടയാളപ്പെടുത്തിയ കെ.ജി. ഉണ്ണീന്റെ സംഭാവനകളെ അനുസ്മരിച്ച് ചുങ്കത്തറയില്‍ ശനിയാഴ്ച പരിപാടി സംഘടിപ്പിക്കുന്നു. ചുങ്കത്തറ യങ് മെന്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചുങ്കത്തറ യങ് മെന്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുമാംപൊയില്‍ അങ്കണത്തിലാണ് അനുസ്മരണ ചടങ്ങ് നടക്കുക. വൈകീട്ട് ഏഴിന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വര്‍ത്തസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ബഷീര്‍ ചുങ്കത്തറ, ജോസ് ജേക്കബ്, മുഹമ്മദ് കാപ്പാട്, റഹ്മത്തുല്ല മൈലാടി, ഗഫൂര്‍ ചുങ്കത്തറ, കെ.ജി. ശമീര്‍, അജിത്ത് ചെമ്മനം, കബീര്‍ ചെമ്മല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.