സ്വാഗത സംഘം രൂപവത്കരിച്ചു

നിലമ്പൂർ: കോവിഡ് പശ്ചാതലത്തിൽ ഏകലോകം ഏകാരോഗ്യം എന്ന പ്രമേയത്തിൽ പരിഷത്ത് നടത്തുന്ന സംസ്ഥാന കലാജാഥക്ക് നിലമ്പൂർ ഐ.ടി.ഐയിൽ സ്വീകരണം നൽകാൻ സ്വാഗതസംഘം രൂപവത്കരിച്ചു. മാർച്ച് 26നാണ് ജാഥ നിലമ്പൂരിലെത്തുന്നത്. ഐ.ടി.ഐ പ്രിൻസിപ്പൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എസ്. രഘുറാം അധ്യക്ഷത വഹിച്ചു. കെ. അരുൺകുമാർ വിശദീകരണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യു.കെ. ബിന്ദു, കൗൺസിലർമാരായ കുഞ്ഞുട്ടിമാൻ, പി. ശബരീശൻ, ഗോപാലകൃഷ്ണൻ, മുഹമ്മദ് കുട്ടി, അഡ്വ. കെ.കെ. രാധാകൃഷ്ണൻ, പി. ശ്രീജ, ഡി. വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ചെയർമാനായും കെ. അരുൺകുമാർ ജനറൽ കൺവീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. പുസ്തക പ്രചാരണം, ക്ലാസുകൾ എന്നിവ നടത്താനും തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.