സംസ്ഥാന സീനിയർ അത്​ലറ്റിക്​ മീറ്റിന്​ ഇന്ന്​ തുടക്കം

തേഞ്ഞിപ്പലം: 65ാമത്​ സംസ്ഥാന സീനിയർ അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ്പിന്​​ ശനിയാഴ്ച കാലിക്കറ്റ്​ സർവകലാശാല സി.എച്ച്​. മുഹമ്മദ്​ കോയ സ്റ്റേഡിയത്തിൽ തുടക്കമാവും. കേരള സ്റ്റേറ്റ്​ അത്​ലറ്റിക്​ ​അസോസി​യേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന മീറ്റിൽ 520 പുരുഷ -വനിത താരങ്ങൾ പ​ങ്കെടുക്കും​. 22 ഇനങ്ങളിലാണ്​ മത്സരം. രാവിലെ എട്ടിന്​ ദീർഘദൂര ഓട്ടങ്ങളോടെ തുടക്കമാവും. പുരുഷവിഭാഗം 10,000 മീറ്ററാണ്​ ആദ്യ മത്സരം. 100 മീറ്റർ ഓട്ടം, ​ലോങ് ജംപ്​ എന്നിവയുടെ ഫൈനൽ മത്സരങ്ങളും ആദ്യദിനം ഉച്ചക്കു ശേഷം നടക്കും. വൈകീട്ട്​ അഞ്ചിനാണ്​ റിലേ മത്സരങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.