'സ്വകാര്യ ബസ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം'

മഞ്ചേരി: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെയും സാമൂഹിക ദ്രോഹികളുടെയും നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായ മേഖല നടത്തിപ്പും അതിലെ തൊഴിൽ സാഹചര്യവും അതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തിരൂരങ്ങാടിയിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയ ഉദ്യോഗസ്ഥ നടപടി പുനഃപരിശോധിച്ച് ലൈസൻസ് ഉടൻ പുനഃസ്ഥാപിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന്​ യൂനിയൻ നേതൃത്വം നൽകുമെന്നും​ ജില്ല സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു, പ്രസിഡന്‍റ്​ അനിൽകുമാർ എന്നിവർ മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.