കാളംതിരുത്തിയിൽ സ്കൂൾ കിണറ്റിൽ മൂർഖൻ പാമ്പ് തിരൂരങ്ങാടി: സ്കൂൾ കിണറ്റിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. നന്നമ്പ്ര കാളംതിരുത്തി ബദൽ വിദ്യാലയത്തിന്റെ കിണറ്റിൽനിന്നാണ് പത്തടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. കഴിഞ്ഞ ദിവസം സ്കൂളിലെ പാചകക്കാരി വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് കിണറിന്റെ പടവിൽ മൂർഖനെ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വനം വകുപ്പിനെ വിവരമറിയിക്കുകയും തുടർന്ന് പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. നാട്ടുകാരുടെ പരിശോധനയിൽ സ്കൂളിന്റെ പലഭാഗങ്ങളിലും മാളങ്ങൾ കണ്ടെത്തി. കടവത്ത് സൈതലവി, സി.കെ. ഖലീൽ, സയ്യിദ് സാബിത്ത് എന്നിവരുടെ നേതൃത്വത്തിൽ മാളങ്ങൾ അടക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. mt snake കാളംതിരുത്തി ബദൽ വിദ്യാലയത്തിലെ കിണറ്റിൽ കണ്ടെത്തിയ മൂർഖൻ പാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.