ഉന്നതവിദ്യാഭ്യാസ രംഗത്തെ കോർപറേറ്റ് വത്കരണം ചെറുക്കണം -പി അബ്ദുൽ ഹമീദ് എം.എൽ.എ

ഉന്നത വിദ്യാഭ്യാസ രംഗത്തെ കോർപറേറ്റ് വത്കരണം ചെറുക്കണം -പി. അബ്ദുൽ ഹമീദ് എം.എൽ.എ തേഞ്ഞിപ്പലം: സർവകലാശാലകളുടെ ഗ്രാന്‍റുകൾ വെട്ടിക്കുറച്ചും ജീവനക്കാരുടെ ശമ്പളവും പെൻഷനും തടഞ്ഞും അക്കാദമിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി സംസ്ഥാനത്തെ സർവകലാശാലകളെ തകർത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ സ്വകാര്യവത്കരണത്തിനും കോർപറേറ്റ് വത്കരണത്തിനുമാണ് ഇടത് സർക്കാർ ശ്രമിക്കന്നതെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. സർവകലാശാല ജീവനക്കാരുടെ ശമ്പള-പെൻഷൻ ബാധ്യതകളിൽനിന്ന് പിൻമാറുന്ന സർക്കാർ ഉത്തരവിനെതിരെ സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളായ വി.പി. മുഹമ്മദ് ഇസ്മയിൽ, ഹബീബ് കോയ തങ്ങൾ, എം. അബ്ദുസ്സമദ്, ടി.വി. സമീൽ തുടങ്ങിയവർ സംസാരിച്ചു. പട.MT VLKN 2 കാലിക്കറ്റ് സർവകലാശാലയിൽ സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് നടത്തിയ ധർണ പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.