മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ്സ്‌

മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ്​ ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി എസ്.കെ.എസ്.എസ്.എഫ്​ ട്രെൻഡ്​​ വിങ്ങിന്‍റ​ ആഭിമുഖ്യത്തിൽ മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കടപ്പുറം ഗവ. സ്കൂളിലെ എസ്.എസ്.എൽ.സി പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസ് പി.ടി.എ പ്രസിഡന്‍റ്​ പി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരനുമായ ഷഫീഖ് ഫൈസി കായംകുളം ക്ലാസിന്​ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല പ്രസിഡന്‍റ്​ ആസിഫ് വാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെസി സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സാദാത്ത് സ്വാഗതവും പ്രസിഡന്‍റ്​ ഹിലാൽ നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Motivation class കടപ്പുറം അഞ്ചങ്ങാടി എസ്.കെ.എസ്.എസ്.എഫ്​ ട്രെൻഡ്​​ വിങ് സംഘടിപ്പിച്ച മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസിന് കവി ഷഫീക്ക് ഫൈസി കായംകുളം നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.