വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷാർച്ചന യജ്ഞം നാളെ

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ 47ാമത് ലക്ഷാർച്ചന യജ്ഞത്തിന് കൊടിയേറി. തിങ്കളാഴ്ച വരെയാണ് ലക്ഷാർച്ചന പരിപാടികൾ നടക്കുന്നത്. ശനിയാഴ്ച ക്ഷേത്രത്തിനകത്ത് മഹാഗണപതിക്കും പാർവതിക്കും ലക്ഷാർച്ചനയും ഗോശാല കൃഷ്ണനും അയ്യപ്പനും സഹസ്രാർച്ചനയും നടക്കും കലശപ്രദക്ഷിണത്തിനുശേഷം അഭിഷേകവും നടന്നു. ഞായറാഴ്ച ശങ്കരനാരായണനും ശ്രീരാമനും ലക്ഷാർച്ചനയും ആദിശങ്കരനും സഹസ്രാർച്ചനയും നടക്കും. സമാപന ദിവസമായ തിങ്കളാഴ്ച വടക്കുന്നാഥന് ലക്ഷാർച്ചനയും വേട്ടേക്കാരന് സഹസ്രാർച്ചനയും കലപ്രദക്ഷിണവും അഭിഷേകവും നടക്കും. വൈകീട്ട് 6.30ന് കൂത്തമ്പലത്തിൽ ശിവസഹസ്രനാമ സമൂഹാർച്ചനയും നടക്കും. ലക്ഷാർച്ചനയുടെ ഭാഗമായുള്ള കൊടിയേറ്റ് ക്ഷേത്രോപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്‍റ്​ പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, വടക്കുന്നാഥൻ ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, പി. ശശിധരൻ, ശ്രീകുമാർ മങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.