സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ജനറൽ സല്യൂട്ട് സ്വീകരിച്ചു. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, വടക്കാഞ്ചേരി ഫയർ ഗ്രേഡ് അസിസ്റ്റൻറ് ഓഫിസർ എം.എസ്. രമേഷ് എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. സി.പി.ഒമാരായ എൻ.പി. സുനിൽകുമാർ, പി.സി. ശ്രീജ എന്നിവർ പരേഡിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ കെ.ബി. പ്രീത കാഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നുനടന്ന പൊതുചടങ്ങിന് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.സി. ബിനോജ്, പഞ്ചായത്ത് മെംബർമാരായ എം.കെ. ജോസ്, റീന വർഗീസ്, സുധീഷ് പറമ്പിൽ, എം.സി. ഐജു, പ്രധാനാധ്യാപിക പി.കെ. സുനിത, പി.ടി.എ പ്രസിഡൻറ് കുഞ്ഞുമോൻ കരിയന്നൂർ, എം.പി.ടി.എ പ്രസിഡൻറ് സോഫി മനോജ്, സ്റ്റാഫ് സെക്രട്ടറി കെ.എച്ച്. റജീന തുടങ്ങിയവർ സംസാരിച്ചു. TCT ERMPT 3 പടം : എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ പാസിങ് ഔട്ട് പരേഡിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സല്യൂട്ട് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.