കെ.എസ്.ഇ.ബി മന്ദിരം ഉദ്ഘാടനം നാളെ

കെ.എസ്.ഇ.ബി മന്ദിരം ഉദ്ഘാടനം നാളെ പുന്നയൂർക്കുളം: പുന്നയൂർക്കുളം കെ.എസ്.ഇ.ബിയുടെ ഓഫിസ്​ ഉപ്പുങ്ങലിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വകുപ്പ് മന്ത്രി കെ. കൃഷ്ണൺകുട്ടി ഉദ്ഘാടനം ചെയ്യും. 2007ലാണ് കുന്നംകുളം ഇലക്ട്രിക്കൽ ഡിവിഷനുകീഴിൽ പുന്നയൂർക്കുളം സബ് ഡിവിഷൻ രൂപീകൃതമായത്. ആൽത്തറയിൽ വാടക കെട്ടിടത്തിലാണ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത്. കുന്നംകുളം, ഗുരുവായൂർ നഗരസഭകളിലെ ചില ഭാഗങ്ങളും പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് എന്നിവ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളും ഈ സെക്ഷന്‍റെ പരിധിയിലാണ്​. 70 ലക്ഷം ചെലവിൽ 2200 ചതുരശ്ര അടിയിലാണ് ഇരുനില കെട്ടിടം നിർമിച്ചത്​. ഉപ്പുങ്ങൽ സബ്സ്റ്റേഷനോട് ചേർന്ന് റോഡിന് സമീപത്തായി 20 സെന്‍റിലാണ്​ കെട്ടിടം. ടി.എൻ. പ്രതാപൻ എം.പി, എൻ.കെ. അക്ബർ എം.എൽ.എ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുക്കും. ഫോട്ടോ: TCC CKD PKM KSEB തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന പുന്നയൂർക്കുളം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.