കീഴാറ്റൂർ: പഞ്ചായത്തിലെ മുള്ള്യാകുർശ്ശി കോക്കാട് ഞവുഞ്ഞിപാറയിൽ തുടങ്ങാനിരിക്കുന്ന ക്രഷർ-ക്വാറിക്കെതിരെ പ്രതിഷേധം തീർത്ത് നാട്ടുകാർ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്താണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ഞവുഞ്ഞിപാറയിയിലെ 67/5 സർവേ നമ്പറിൽപെട്ട രണ്ടര ഏക്കർ സ്ഥലം ലീസിനെടുത്താണ് സ്വകാര്യ വ്യക്തി ക്വാറി തുടങ്ങുന്നത്. ഇതിന്‍റെ സർവേ നടപടികൾക്കും അനുബന്ധ പഠനങ്ങൾക്കുമാണ് ശനിയാഴ്ച ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ, വില്ലേജ് ഓഫിസർ കെ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേലാറ്റൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. കീഴാറ്റൂർ ഗ്രാമപഞ്ചായത്തിൽ ഏറെ പരിസ്ഥിതി ആഘാതം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് കോക്കാട്. മഴക്കാലത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ളവ ഉണ്ടാകാറുണ്ട്. കൂടാതെ 200ഓളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സും പ്രദേശത്തെ ജൈവവൈവിധ്യവും ഇല്ലാതാക്കുന്നതാണ് വരാൻ പോകുന്ന ക്വാറിയെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധ ചങ്ങലയിൽ പങ്കെടുത്തു. കഴിഞ്ഞ മാർച്ചിലും ഉദ്യോഗസ്ഥരെ ഇത്തരത്തിൽ നാട്ടുകാർ തിരിച്ചയച്ചിരുന്നു. സംരക്ഷണ സമിതി ചെയർമാനും വാർഡ് മെംബറുമായ പി.കെ. അബ്ദുൽ സലാം, കൺവീനർ അസ്ലം ഹബീബ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ അസീസ് പട്ടിക്കാട്, വാർഡ് അംഗം ബിന്ദു, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യൻ, കെ. ജയപ്രകാശ്, അല്ലൂർ മുഹമ്മദാലി, ഉസ്മാൻ കൊമ്പൻ, ഹമീദ് പട്ടിക്കാട്, മണ്ഡകത്തിൽ സുരേന്ദ്രൻ, എം.ടി. സുന്ദരൻ, കെ. കോരൻ, എൻ.പി. സുന്ദരൻ, എം.ടി. ഉണ്ണികൃഷ്ണൻ, എ.പി. ഷാജഹാൻ, എ.കെ. ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി. പടം mc mltr 1 kory samaram മുള്ള്യാകുർശ്ശി കോക്കാട് ഞവുഞ്ഞിപാറയിൽ തുടങ്ങാനിരിക്കുന്ന ക്രഷർ-ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.