ആളില്ലാത്ത വീട്​ കുത്തിതുറന്ന് മോഷണം

ആളില്ലാത്ത വീട്​ കുത്തിത്തുറന്ന് മോഷണം ചെറുതുരുത്തി: ദേശമംഗലം ആറങ്ങോട്ടുകരയിൽ ആളില്ലാത്ത വീട്​ കുത്തിത്തുറന്ന്​ മോഷണം. ആറങ്ങോട്ടുകര അടവക്കാട്ട് പുത്തൻവീട്ടിൽ രാജന്‍റെ വീട്ടിലാണ്​ മോഷണം നടന്നത്​. വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ്​ സാധനങ്ങളും മോഷണം പോയി. മുൻവാതിലിന്‍റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്​. വീട്ടിലുള്ളവർ മുംബൈയിൽ സ്ഥിരതാമസക്കാരാണ്. വീട് നോക്കുന്നയാൾ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തിറഞ്ഞത്. ഉടനെ ചെറുതുരുത്തി പൊലീസ് വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാര്യസ്ഥൻ വീട്ടിൽ അവസാനമായി പോയത്. പിന്നീട് ശനിയാഴ്ചയാണ്​ വരുന്നത്​. വീട്ടുടമസ്ഥർ എത്തിയാൽ മാത്രമെ എന്തെല്ലാം നഷ്ടമായിരിക്കുന്നുവെന്ന്​ അറിയാൻ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.