പെൻഷൻ വിതരണം ഉദ്ഘാടനം ഇന്ന്

ഗുരുവായൂർ: അർഹരായ 100 കുടുംബങ്ങൾക്ക് വർഷത്തിൽ 6000 രൂപ വീതം പെൻഷൻ നൽകുന്നതിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ഏഴിന് താമരയൂരിലെ ക്ലബ് ഹൗസിൽ നടക്കുമെന്ന് മെട്രോ ലിങ്ക്സ് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. ക്ലബ് പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ, ജന. സെക്രട്ടറി സന്തോഷ് ജാക്ക്, കെ.വി. ശശി, സി.ഡി. ജോൺസൻ, കെ.എം. ഷാജി, പി. മുരളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.